ഇടവഴി
ഇടവഴി എന്നാല്‍ എന്താ ഡാഡി?
അതോ... അത് ഗ്രാമത്തിന്റെ നാഡികളാണു മോനേ.....
വാട് ഡു യു മീന്‍ ബൈ ഗ്രാമം?
.... ബിയോണ്ട് വേഡ്‌സ്....
എങ്ങന്യാ ഞാനിപ്പൊ ഇവനു ഗ്രാമം എന്താന്നു പറഞ്ഞു കൊടുക്ക്വാ?
ഇടവഴികള്‍ പെരുവഴികളാകുന്നു...
ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്ക് വഴിമാറുന്നു...
കൈതോലകളുടെ തണല്‍ അന്യമാവുന്നു.
പ്രണയങ്ങള്‍ പൂത്ത പുഴയോരങ്ങള്‍,
മയില്‍പ്പീലികള്‍ പെരുകുന്ന പുസ്തകത്താളുകള്‍
വക്കു പൊട്ടിയ സ്ലേറ്റിലെ
മഷിത്തണ്ടു മായ്ക്കാത്ത
ഓര്‍മ്മച്ചിത്രങ്ങള്‍
നിന്റെ നിങ്ങളുടെ...നഷ്ടങ്ങള്‍
മകനേ.....
ഈ ഇടവഴികള്‍
നമുക്കു കിനാവുകാണാം
ഇവിടെ ഞാനും....
നിന്നൊടൊപ്പം....
മുരളി വാളൂര്‍
2 Comments:
നഷ്ടബോധം എപ്പോഴും കവിതയേയും കഥയേയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടു....ഇനിയും പ്രോത്സാഹിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു....
അസ്സലായി കൂടുതല്‍ പ്രതീക്ഷിക്കുന്നു....
Post a Comment
Subscribe to Post Comments [Atom]
<< Home