ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Saturday, September 16, 2006

അടിപൊളി ചരക്ക്‌

വായും പൊളിച്ച്‌, കണ്ണും തുറിച്ച്‌ എന്ന ക്ലീഷെ പ്രയോഗവുമായി ചരക്കിനെ ഒന്നു കണ്‍പാര്‍ക്കാന്‍ കുത്തിത്തിരക്കി ഇതില്‍ കയറിക്കൂടിയ പ്രിയബൂലോഗരേ.... പൊതുമാപ്പ്‌. ദ്‌ ജ്ജ്‌ ബിചാരിച്ച ചരക്കല്ല... ഉരുളി, വാര്‍പ്പ്‌ എന്നീ പര്യായപദങ്ങളാല്‍ അറിയപ്പെടുന്ന ചരക്കാണിത്‌ (വലിയ ഓട്ടുരുളിക്ക്‌ ചരക്ക്‌ എന്നും പറയും). ഖത്തറിലെ Friends of Thrissur ഓണസദ്യക്കായി നാട്ടില്‍ നിന്നും വരുത്തിയതാണ്‌ ഇത്‌. ചരക്കിന്റെ കത്തിക്കല്‍ തുടങ്ങിയത്‌ പായസോത്തമന്‍ പാലടയുമായി.







എന്തൂട്ടാ പറേണെ, ഞങ്ങള്‌ ഖത്തറിലെ തൃശ്ശൂരുകാര്‌ Friends of Thrissur ഞങ്ങള്‍ടെ ഓണം പൂശീത്‌ കണ്ടോളോ....







പൂക്കുല ചൂടിയ നിറപറയൊരുങ്ങി.......








യുദ്ധത്തിനു മുന്‍പുള്ള കനത്ത നിശ്ശബ്ദത...... (64 തരം കറികളും 8 കൂട്ടം പായസവും നാലുതരം ചോറും എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളു വിശ്വസിക്കില്ല....!!)






ആാാാാാാാക്രമണ്‍..............








കക്ഷി ഒരു ഫ്രീ വിസ തരപ്പെടുത്തി ഇവിടെയും എത്തിനോക്കി കെട്ടൊ....








മുഷിപ്പിച്ചതിനു സ്വാറികള്‍......

10 Comments:

Blogger Rasheed Chalil said...

മുരളി കൊതിപ്പിക്കുകയാണല്ലേ.
ഇതിന്റെ കൂടെ ഒരു ഉഗ്രന്‍ വിവരണം കൂടെ ആവാമായിരുന്നു. ആക്രമണിനു മുമ്പുള്ള പരിപാടികളെ കുറിച്ച്.

5:22 AM, September 16, 2006  
Blogger ഇടിവാള്‍ said...

ആഹാ.. എന്തൂട്ടാ ചരക്ക്...
ഇതിലെ മധു .. ഛേയ് പായസം നുകര്‍ന്നവന്‍ ഭാഗ്യവാന്‍ ! ;) !

5:35 AM, September 16, 2006  
Blogger മുസാഫിര്‍ said...

മുരളിജി,
പ്രൌഢ ഗംഭീരയായ ചരക്ക്.
പിന്നെ നാട്ടുവഴികളുടെ കാര്യം ശരിയാണു.നല്ലൊരു ചെമ്മണ്‍ പാത കാണണമെങ്കില്‍ കുറെ അലയണം.

5:57 AM, September 16, 2006  
Blogger അതുല്യ said...

ചര്‍ക്കിലു തിളയ്കണത്‌ ഫുള്‍ ക്രീം മില്‍കാണെന്ന് തോന്നുന്നു. ആ ദേവ ഗുരുവെങ്ങാനും കാണും മുമ്പ്‌ കുടിച്ച്‌ തീര്‍ത്തോളിന്‍, അല്ലെങ്കില്‍ കലോറിടെ കണക്കിപ്പോ നിറയും.

9:01 AM, September 16, 2006  
Blogger മുസ്തഫ|musthapha said...

തലവരി കണ്ടപ്പോള്‍ ഒത്തിരി മോഹിച്ചാണ് വന്നത്.
ഐറ്റം മാറീന്നേള്ളു... സംഗതി രണ്ടും കൊതിപ്പിക്കുനത് തന്നെ :)

5:27 AM, September 17, 2006  
Blogger Unknown said...

ബൂലോഗത്ത് ഒരു അടിപൊളി ചരക്കിറങ്ങിയത് പെരിങ്ങോടനും ആദിയും ശ്രീജിയുമൊക്കെ കാണുന്നതിന് മുമ്പ് കാണാന്‍ ഓടി വന്നതാ.മാനം പോയി.... :(

(ഓടോ: ഇതാണ് സദ്യ. ഹൌ!.... ഭയങ്കരം)

5:48 AM, September 17, 2006  
Blogger Adithyan said...

സദ്യ കഴിച്ചവര്‍ ഒഴിഞ്ഞ പാത്രത്തിന്റെ ഫോട്ടോ ഇടുന്ന പരിപാടി നിരോധിക്കേണ്ട കാലം കഴിഞ്ഞു :( ഇത് ക്രൂരതയാണ്, അക്രമമാണ്, അനിതയാണ്, ഛെ അല്ല അനീതിയാണ് ;)

ദില്‍ബ്വേ, ഞാന്‍ നെനക്കു മുന്നെ വന്നാരുന്നു. കണ്ട ചമ്മല്‍ നാട്ടുകാരെ അറിയിക്കണ്ടാന്നു വെച്ചു മുങ്ങിയതല്ലെ? ;)

8:31 AM, September 17, 2006  
Blogger Rasheed Chalil said...

ആദീകുട്ടാ നേതാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ...

9:17 AM, September 17, 2006  
Blogger ദേവന്‍ said...

സരക്കു വച്ചിരുക്ക്‌
എറക്കി വച്ചിരുക്ക്‌ !

(ഞങ്ങള്‍ ഈ സാധനത്തിനു വാര്‍പ്പ്‌ എന്നാണു പറയുന്നത്‌. )

ഒരു സലിം കുമാര്‍ കോമഡി.
പാചകപ്പുരയില്‍ ബീന ഇരുന്നു ബീന്‍സരിയുന്നു . തൊട്ടടുത്ത്‌ ഒരു വാര്‍പ്പ്‌ കരിങ്ങാലി വെള്ളം കിടന്നു തിളക്കുകയാണ്‌, ഇവരുടെ പിന്നില്‍ ചെന്ന് സലിം കുമാര്‍ "ദൈവമേ, ഒക്കെ ശുഭമാവണേ" എന്നു പറഞ്ഞ്‌ ഒരു തേങ്ങായെടുത്ത്‌ ഒറ്റയടി. ഞെട്ടിത്തെറിച്ച ബീന വാര്‍പ്പില്‍ വീണു പോയി

(ചീഫ്‌ കുക്ക്‌) ദിലീപ്‌ മറുപുറത്തു നിന്നും " എന്താടാ അവിടെ ഒരൊച്ച"

"അതോ? ഞാന്‍ തേങ്ങയുടച്ചപ്പോല്‍ ഒരു പീസ്‌ വെള്ളത്തില്‍ വീണതാ"
ദിലീപ്‌ : "ഒരു പീസ്‌ വീണപ്പോല്‍ ഇത്രയും ശബ്ദമോ?"

"ഒരു പീസെന്നു വച്ചാല്‍.. ഇതൊരു വെറും പീസല്ല, ഒരുഗ്രന്‍ പീസു തന്നെയാണെന്റമ്മോ!"

12:13 AM, September 18, 2006  
Blogger nerampokku said...

ആക്രമണ്‍ കലക്കി .അടിക്കുറിപ്പു്‌ വായിച്ചപ്പൊള്‍ അറിയാതെ ചിരിച്ചുപൊയി മാഷെ

7:19 AM, October 09, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home