ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Monday, September 25, 2006

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

ഇടിവാളിന്റെ ‍അമ്മായിയപ്പനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന പോസ്റ്റിനു നേരെ പിടിച്ച ഒരു ദര്‍പ്പണമാണ്‌ ഇത്‌. ഈ കണ്ണാടിയില്‍ കാണുന്നത്‌ പക്ഷെ തികച്ചും വ്യത്യസ്തമാണ്‌. ബാച്‌ലേഴ്സിന്റെ കൈക്കൂലിക്കോ പ്രലോഭനങ്ങള്‍ക്കൊ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ ആണയിടുന്നു.

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

അന്നും പതിവുപോലെ താമസിച്ചാണെണീറ്റത്‌, അവള്‍. അയാള്‍ നാലു മണിക്കു തന്നെ എണീറ്റിരുന്നു. പണികള്‍ക്കിടയിലും അവള്‍ എണീറ്റോ എന്നായിരുന്നു അയാളുടെ വേവലാതി. എണീറ്റാലുടനെ ചായകിട്ടിയില്ലെങ്കില്‍ അവളുടെ വായിലുള്ളത്‌ മുഴുവന്‍ രാവിലെ തന്നെ കേള്‍ക്കണം. തിരക്കിനിടെ വീണ്ടും അയാളത്‌ മറന്നു. ഒരു അലര്‍ച്ച കേട്ടപ്പോഴാണ്‌ അയാള്‍ ചായയും കൊണ്ട്‌ ഓടിച്ചെന്നത്‌.

"ഇയാള്‍ക്ക്‌ രാവിലെ തന്നെ ഒന്ന്‌ കുളിച്ച്‌ വൃത്തിയായി വന്നാലെന്താ? കണികാണാനായി വന്നു നില്‍ക്കുന്ന കോലം കണ്ടില്ലേ?" സന്തോഷായി, ഇന്നത്തേക്കുള്ളതായി. ഇന്നത്തെ ദിവസം ഒട്ടും മോശാവില്ല.

"ദാ, ചായ..."

പപ്പടം കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു അയാളുടെ നരച്ച ബര്‍മുഡയ്ക്ക്‌. ഇന്ന്‌ രാവിലെ പുട്ടും പപ്പടവുമായിരുന്നു അയാള്‍ ഉണ്ടാക്കിയത്‌.

അയാളോര്‍ത്തു, ബാച്ചിലര്‍ ആയിരുന്നപ്പോള്‍ പറ്റിറങ്ങുന്നതു വരെ കിടന്നുറങ്ങിയിരുന്നത്‌, വീണ്ടും രാവിലെ കിക്ക്‌ മാറാനായി ഒരു ഷിവാസും കൂടി പിടിപ്പിച്ച്‌, ശ്ശൊ.. യോഗമാണ്‌ യോഗം.

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ തീന്മേശയില്‍ വന്നതും, അയാള്‍ വിഭവങ്ങളെല്ലാം നിരത്തി.

എത്ര നാളായിട്ടു കൊതിക്കുന്നതാണെന്നോ, അപ്പവും സ്റ്റുവും കഴിക്കാനായിട്ട്‌, പക്ഷേ അവളോടെങ്ങാനും ഇതു പറഞ്ഞാല്‍ കൊന്നു കളയും അതില്‍ ഭേദം അന്നപൂര്‍ണയില്‍ പോയി കഴിക്കുന്നതാണ്‌.

ഇത്രയൊക്കെ ഒരുക്കിയിട്ടും ജ്യൂസ്‌ കിട്ടാന്‍ വൈകിയതിന്‌ എന്താ ഒരു പുകില്‌.

എങ്ങിനെയെങ്കിലും പണിയൊക്കെ ഒന്നു തീര്‍ത്ത്‌ തടിതപ്പാന്‍ നോക്കിയപ്പൊഴേക്കും "ഈ ചുരിദാറൊക്കെ തേച്ചുവക്കാന്‍ ഇനി എല്ലാ ദിവസവും പറഞ്ഞിട്ടു വേണോ..." അപ്പൊഴേക്കും ഒരു കെട്ട്‌ തുണികളുമായി അവളെത്തി.

അവള്‍ പുറത്തിറങ്ങി കാറില്‍കയറാന്‍ നേരത്താണ്‌ മുഖത്ത്‌ ഒരു പരിഭവം.

അപ്പോഴാണോര്‍ത്തത്‌, "ഹോ, പതിവുപോലെ ചെരിപ്പ്‌ തുടച്ച്‌ വച്ചിട്ടില്ലല്ലോ"!

സോറി കുട്ടീ എന്നു പറഞ്ഞ്‌ വേഗം ചെന്ന്‌ രണ്ടു ചെരിപ്പുകളും തുടച്ച്‌ മുന്നില്‍ കൊണ്ടുകൊടുത്തു.

പിന്നേം ബാക്കിയുള്ള പണിയെല്ലാം തീര്‍ത്ത്‌ കുളിച്ചെന്നു വരുത്തി മുറ്റത്തേക്കിറങ്ങിയപ്പോള്‍ അയാള്‍ക്ക്‌ എങ്ങിനെ പോകണമെന്ന്‌ സംശയമൊന്നുമുണ്ടായില്ല. കിട്ടുന്ന നക്കാപ്പിച്ച കൊണ്ടു ലോണെടുത്ത്‌ വാങ്ങിയിട്ട മാരുതി അവളെടുത്തോണ്ടു പോയി. ഇനി അടുത്ത ബസ്‌സ്റ്റോപ്പുവരെ കാല്‍നട തന്നെ. കല്യാണത്തിന്റെ 10ആം വാര്‍ഷികമായപ്പോള്‍ അമ്മായിയപ്പനോട്‌ ഒരു സെക്കന്റ്‌ഹാന്റ്‌ അംബാസ്സഡറെങ്കിലും വാങ്ങിത്തരാന്‍ പറഞ്ഞിട്ട്‌, കക്ഷിയുടെ തേച്ചാലും മായ്ച്ചാലും പോകാത്ത സാഹിത്യം ഇപ്പോഴും ചെവിയിലുണ്ട്‌.

തിരിച്ചു ബസ്സില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു, അമ്മായിയപ്പനെ ഒന്നുകൂടി മുട്ടുക തന്നെ, അയാള്‍ ഇങ്ങോട്ടു വന്നിട്ട്‌ നമ്മുടെ കാര്യങ്ങള്‍ നടക്കലുണ്ടാവില്ല.

അവള്‍ ഡ്രൈവു ചെയ്യുമ്പോള്‍ സൈഡിലിരിക്കുന്ന അയാളെ പുഛത്തോടെ നോക്കി. ഭാര്യവീട്ടില്‍ ഭാര്യയും അമ്മായിയമ്മയും കൂടി കുറെ നേരമായിട്ട്‌ കലപിലാന്ന്‌ സംസാരിച്ചോണ്ടിരുന്നിട്ടും അയാള്‍ക്ക്‌ ഒരു ചായപോലും കിട്ടിയില്ല.

കോണികേറി മുകളില്‍ ചെന്നപ്പോള്‍ അമ്മായിയപ്പന്‍ ഇരുന്ന്‌ എതോ എക്സ്‌മിലിറ്ററിയുടെ കയ്യില്‍ നിന്നും വാങ്ങിയ റം വലിച്ചുകേറ്റിക്കൊണ്ടിരിക്കുന്നു. റമ്മെങ്കില്‍ റം ഒരെണ്ണം വീശാന്‍ തന്നെ തീരുമാനിച്ചു ഒരു ഗ്ലാസ്സിനായി ചുറ്റും പരതി.

"എന്തേ ഇപ്പോ ങ്ങട്‌ കെട്ടിയെടുക്കാന്‍?"

അമ്മായിയപ്പന്റെ കടുപ്പിച്ച ചോദ്യത്തില്‍ അയാള്‍ ചൂളി. ഒന്നു വീശാനുള്ള പൂതി അതോടെ തീര്‍ന്നു. കെളവന്‍ രണ്ട്‌ അറ്റാക്ക്‌ വന്ന്‌ നിക്കുവാണ്‌, എന്നാലും ഉള്ളതെന്താണെന്നു വച്ചാ ആര്‍ക്കെങ്കിലും കൊടുക്കില്ല.

"അല്ലാ അച്ഛന്‌ പ്രായം കൂടിവരികയല്ലേ?"

"അതിന്‌ നിനക്കെന്നാ ചേതം?"

"അല്ലാ, ആ തെക്കേ മൂലേല്‌ കൃഷിചെയ്യാതിട്ടിരിക്കുന്ന സ്ഥലം..."

"ഡാ, .....മോനേ.... ആ വെള്ളം അങ്ങു വാങ്ങിയേരെ ഇപ്പത്തന്നെ, നടക്കുകേല"

"അല്ല, ഞാന്‍ അതില്‍ കുറച്ച്‌ വാഴവച്ചാലോന്നാലോചിക്കുവായിരുന്നു."

"ഫാ, ചെറ്റേ, സ്വന്തമായി അദ്ധ്വാനിച്ച്‌ ഉണ്ടാക്കാന്‍ നോക്കെടാ..."

"എന്നാല്‍, ആ കലുങ്കിന്റെയടുത്തുള്ള പാറയായിട്ടുള്ള നാലു സെന്റെങ്കിലും...."

"%^&#$$%^*%@^.... നിന്റെ തന്ത സമ്പാദിച്ചു കൂട്ടിയേക്കണതാണോടാ" പുളിച്ച തെറിയുടെ പിന്നാലെ എത്തിയത്‌ പുള്ളീ കുടിച്ചോണ്ടിരുന്ന ഗ്ലാസ്സായിരുന്നു.

രാത്രി ഒരു മണിയായി വീട്ടിലെത്തുമ്പോള്‍, ഹോസ്പിറ്റലില്‍ എന്തു തിരക്കാണ്‌, നെറ്റിയില്‍ സ്റ്റിച്ചിട്ടു പുറത്തു വന്നപ്പോള്‍ ഈ നേരമായി.

കുളിച്ചു പുതിയ നൈറ്റിയുമിട്ട്‌ അവള്‍ റെഡിയായി, കിടക്കാനായിട്ട്‌. ബെഡ്ഡിനരികേയുള്ള ലൈറ്റിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്യാനായി അവളുടെ കൈകള്‍ നീങ്ങി, അയാള്‍ അടുക്കളയിലെ ബാക്കിയുള്ള പാത്രങ്ങള്‍ കഴുകാനും.

23 Comments:

Blogger വാളൂരാന്‍ said...

ഇടിവാളിന്റെ അമ്മായിയപ്പനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന പോസ്റ്റിനു നേരെ പിടിച്ച ഒരു ദര്‍പ്പണമാണ്‌ ഇത്‌. ഈ കണ്ണാടിയില്‍ കാണുന്നത്‌ പക്ഷെ തികച്ചും വ്യത്യസ്തമാണ്‌. ബാച്‌ലേഴ്സിന്റെ കൈക്കൂലിക്കോ പ്രലോഭനങ്ങള്‍ക്കൊ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ ആണയിടുന്നു.

2:03 AM, September 25, 2006  
Blogger വല്യമ്മായി said...

അത് നന്നായി

2:13 AM, September 25, 2006  
Blogger ഇടിവാള്‍ said...

ആആആആആആആആആആആഹഹഹഹാ‍ാ...


കൊട്കൈ മാഷേ........ തലയറഞ്ഞു ചിരിച്ചു !!! ഉഗ്രന്‍ !

എന്നാലും സ്വന്തം ക്ലബ്ബിനോടീ ചതീ ????

* അവന്മാരു ഇങ്ങനേലും ഒന്നു സന്തോഷിക്കട്ടേ അല്ലേ !!

അമറന്‍ കിടിലന്‍... ഏതു വാക്കുകള്‍ പ്രയോഗിക്കണം എന്നെനിക്കു നിശ്ചയല്ല്യ ! ഉഗ്രന്‍ !

2:14 AM, September 25, 2006  
Blogger Rasheed Chalil said...

മുരളീ നന്നായിരിക്കുന്നു.

ബാച്‌ലേഴ്സിന്റെ കൈക്കൂലിക്കോ പ്രലോഭനങ്ങള്‍ക്കൊ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ ആണയിടുന്നു.

ഇത് എനിക്ക് ഉറപ്പായി.

2:19 AM, September 25, 2006  
Blogger Mubarak Merchant said...

എഴുത്ത് നന്നായിട്ടുണ്ട്. എന്നാലും ഇടിവാളിന്റെ അമ്മായി അപ്പനും വാളൂരാന്റെ കഥയിലെ ഭര്‍ത്താവിന്റെ അവസ്ഥയും കൂടി ഒന്നു കൂട്ടിക്കിഴിച്ചുനോക്കിയപ്പൊ എന്തോ പോലെ.
പെന്നുകെട്ടാനുള്ള പ്ലാനിലിരുന്നതാ. ഇനി വേണ്ട.സങ്കല്പത്തിലെ ഭാര്യയും അമ്മായിഅപ്പനുമൊക്കെ ഇതുപോലെ ആയാലോ!

2:25 AM, September 25, 2006  
Blogger asdfasdf asfdasdf said...

രസിച്ചു..

2:26 AM, September 25, 2006  
Blogger സു | Su said...

മുരളീ :) ആ ബാച്ചിലേഴ്സ് ഒക്കെ ഇടിവാള്‍ എഴുതിയത് വായിച്ച് മറുകണ്ടം ചാടാനിരിക്കുകയായിരുന്നു. മുരളി അവരെയൊക്കെ പിറകോട്ട് തന്നെ ഓടിച്ചല്ലോ.

2:28 AM, September 25, 2006  
Blogger sreeni sreedharan said...

മുരളിച്ചേട്ടാ,
കിടിലന്‍. കൊട് കൈ!

ചേട്ടാ ഇത് യേത് എക്സ് ബാച്ചിലേഴ്സിന്‍റെ ഡയറീന്ന് പൊകിയതാന്ന് മാത്രം അറിഞ്ഞാല്‍ മതി ഇനി...
ബാക്കി ഞങ്ങളേറ്റൂ....

2:28 AM, September 25, 2006  
Blogger അലിഫ് /alif said...

തകര്‍ത്തു, തരിപ്പണമാക്കി..ലവന്മാരുടെ സ്വപ്നങ്ങളേ..ഇനി നാട്ടിലെ ദല്ലാളന്മാരെല്ലാവരും കൂടി കൈവെക്കാതെ സൂക്ഷിച്ചോ..ദാമ്പത്യത്തിന്റെ കയ്പും മധുരവും മറിഞ്ഞ് ഞെട്ടിയ ബാച്ചിലന്മാര്‍ ഇനി എന്തുചെയ്യുമോ ആവോ..!
നല്ല പോസ്റ്റ്.

2:56 AM, September 25, 2006  
Blogger മുസാഫിര്‍ said...

ഈ വിലക്കയറ്റത്തിന്റെ കാലാത്ത് മുപ്പത് വെള്ളീക്കാശിന് എന്താണു വാങ്ങാന്‍ പറ്റുക മുരളീ ?

2:57 AM, September 25, 2006  
Blogger Rasheed Chalil said...

മുസാഫിര്‍ ഭായ്...
അറബിഭാഷയില്‍ വെള്ളിനാണയത്തിന് ദിര്‍ഹം എന്നും സ്വര്‍ണ്ണനാണയത്തിന് ദിനാര്‍ എന്നും പറയും. അങ്ങനെയെങ്കില്‍ 30 ദിര്‍ഹംസിന് കിട്ടുന്ന എന്തെങ്കിലും വാങ്ങാം. 25 ദിര്‍ഹംസ് കൊടുത്താല്‍ ഒരു ടെലിഫോണ്‍ കാര്‍ഡ് വാങ്ങാം. ബാക്കി അഞ്ചു ദിര്‍ഹം പാരവെച്ച് കിട്ടിയതല്ലേ ആര്‍ക്കെങ്കിലും കൊടുക്കാം എന്ന് തീരുമാനിക്കാമല്ലോ.

മുരളീ ഞാന്‍ ഈ നാട്ടുകാരനല്ല. ഞാന്‍ ഓടി

3:04 AM, September 25, 2006  
Blogger Unknown said...

മുരളി ഏട്ടാ,
ങ്ഹും...ങ്ഹി.. ങീയാ..ആ..
പേടിക്കണ്ട സന്തോഷാശ്രുക്കളാ.

ഒരാളെങ്കിലും സത്യം എഴുതിക്കണ്ടല്ലോ ഇനി എനിക്ക് ഒരു കല്ല്യാണം കഴിക്കേണ്ടി വന്നാലും സങ്കടമില്ല. :-)

(ഓടോ: മുരളി ഏട്ടാ.. സൂപ്പര്‍.) :-)

3:05 AM, September 25, 2006  
Blogger മുസ്തഫ|musthapha said...

ഹ ഹ ഹ
അത് കലക്കി മുരളി... കിടിലന്‍...!

എന്നാലുമീ കൊലച്ചതി...
ആ ദില്‍ബന്‍ കെ.എഫ്.സി യെന്ന് കിടന്ന് കൂവുന്നത് കണ്ടപ്പോഴേ തോന്നിയതാ... ആരേയോ പ്രലോഭിപ്പിക്കാനാണെന്ന്.

3:27 AM, September 25, 2006  
Blogger Visala Manaskan said...

തകര്‍ത്ത് ണ്ട് ട്ടാ..! ഹഹഹ!

പുലികള്‍ടെ അയ്യിരുകളിയാണ് ബ്ലോഗിപ്പോള്‍! തകര്‍ക്ക്!

(ഞാന്‍ വല്ല തമിഴെങ്ങാനും പഠിച്ച് തമിഴന്മാരുടെ ബ്ലോഗില്‍ പോയി എഴുത്യാലോന്നാലോചിക്ക്യാ.. ഇവിടെ രക്ഷയില്ല!)

3:27 AM, September 25, 2006  
Blogger സൂര്യോദയം said...

മുര്‍ളിയേ...... :-) വേണ്ടായിരുന്നു.... ഇത്രയ്ക്ക്‌ ആര്‍ഭാടം..... :)

4:05 AM, September 25, 2006  
Blogger കണ്ണൂരാന്‍ - KANNURAN said...

തകര്‍തു..... എന്താ സാധനം... ഇങ്ങനെ ഒന്നു എഴുതി പിടിപ്പിക്കാന്‍ നോക്കുവരുന്നു ഞാന്‍....

4:38 AM, September 25, 2006  
Blogger ഇഡ്ഡലിപ്രിയന്‍ said...

മുരളിച്ചേട്ടാ,

സ്വന്തം അമ്മായി അപ്പന്‍ ബൂലോഗത്ത്‌ കറങ്ങാറില്ലെന്ന് ഉറപ്പാക്കിയിട്ടാണോ ഇതെഴുതിയത്‌?

6:38 AM, September 25, 2006  
Blogger അനംഗാരി said...

മുരളിയെ, ദോഷം പറയരുത്. അനുഭവങ്ങള്‍ ഇങ്ങനെ പച്ചക്ക് വിളമ്പണമായിരുന്നോ?. എന്താ‍യാലും ഒരു വക്കാലത്ത് ഞാന്‍ തപാലില്‍ അയക്കുന്നു. ഒപ്പിട്ട് ഇങ്ങട് അയക്ക്. ഭാര്യാപീഡനത്തില്‍ വേകുന്ന ഭര്‍ത്താക്കന്‍‌മാര്‍ക്ക് ഫീസില്‍ ഇളവുണ്ട്.വിവാഹമോചനം വേണോ, അതോ, നഷ്ടപരിഹാരം വേണോ എന്ന് കൂടി അറിയിക്കണേ.

7:15 AM, September 25, 2006  
Blogger ബിന്ദു said...

ഇതു പോലെ ഒരു ഭര്‍‌ത്താവൊ? :) അപൂര്‍‌വ ഇനം ആണല്ലൊ. വംശനാശം സംഭവിക്കാതിരിക്കട്ടെ ;).നല്ല കഥയായിട്ടൊ.

7:31 AM, September 25, 2006  
Blogger Adithyan said...

ഹോ!
ഒരു മഹത്തായ കൃതിയില്‍ നിന്ന് രണ്ട് മഹത്തായ കൃതികള്‍. എനിക്ക് സധാമാനമായി.

മുരളിച്ചേട്ടനെ നമ്മടെ ക്ലബ്ബില്‍ അവരടെ ക്ലബ്ബിന്റെ അമ്പാസഡറായി നിയമിച്ചാലോ? ;)

8:43 AM, September 25, 2006  
Blogger തണുപ്പന്‍ said...

കലക്കി വാളൂരേ...ഈ എക്സ്മാരുടെ ഒരു കാര്യം !!

12:59 PM, September 25, 2006  
Blogger P Das said...

കുറേ ചിരിച്ചു..കൊള്ളാം..നല്ല അമ്മായിയപ്പന്‍..ഇതുപോലൊരെണ്ണത്തിനെ കിട്ടുന്നവന്‍ കഴിഞ്ഞ ജന്മത്തില്‍ മഹാപാപി ആയിരുന്നിരിക്കും!!

2:49 PM, September 25, 2006  
Blogger വാളൂരാന്‍ said...

ഈ പോസ്റ്റ്‌ വായിച്ച്‌ ബാച്ലോഗന്മാര്‍ ഇനി കല്യാണമേ വേണ്ട എന്നു പറഞ്ഞ്‌ ശപഥമെടുത്ത്‌ പെണ്ണുകെട്ടാതെ മൂത്ത്‌ മുരടിച്ച്‌ പഴുത്ത്‌ വരണ്ട്‌ ഉണങ്ങി പൊട്ടിത്തെറിക്കുമെന്നും അതിനെ ഉടന്‍ തടഞ്ഞില്ലെങ്കില്‍ ഈ ബ്ലോഗ്‌ കത്തിച്ചു ചാമ്പലാക്കുമെന്നും ബ്രോക്കര്‍ വേലുവിന്റെ ഭീഷണി മെയില്‍ ഉണ്ടായിരുന്നു ഇന്നു രാവിലെ. ഭീഷണി ഞങ്ങള്‍ക്കു പുല്ലാണേ. ഇനിയും കെട്ടാന്‍ ധൈര്യമുള്ളവര്‍ ആരുണ്ടവിടെ? ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പരല്ലെ (1258)!!!

9:51 PM, September 25, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home