ഒരു കുഞ്ഞു നൊമ്പരം

അവന് കൃഷ്ണ, എനിക്ക് മകനായിപ്പിറന്നവന്‍. മൂന്നു വയസ്സിന്റെ കുതൂഹലങ്ങളില്‍ കളിയാടുന്നവന്‍. ഞാന്‍ കടലുകള്‍ക്കിപ്പുറത്ത്, അവനെ ഒരോര്‍മ്മച്ചിത്രമായി സൂക്ഷിക്കുന്നവന്. എപ്പോഴും അവന് പറയുമത്രേ, ഞാന്‍ പിണക്കമാണ്, അച്ഛനെ ഇടിച്ച് പപ്പടമാക്കും എന്ന്. ഇന്ന് അവള് വിളിച്ചപ്പോള്‍ പറഞ്ഞു - "ദേ അവനിന്നു പറയുവാ, അച്ഛനൊരുമ്മ കൊടുക്കണമെന്ന്" ഒരു നനുത്ത നൊമ്പരം എന്നില്‍ നിറഞ്ഞു.
40 Comments:
കിട്ടാതെ പോയ ചക്കരയുമ്മകള്‍, എന്റെയും അവന്റെയും നഷ്ടങ്ങള്‍........
മുരളീ താങ്കളുടെ വരികള്‍ ഒത്തിരി ഓര്‍മ്മകള്‍ക്ക് ജീവന് നല്കുന്നു. നന്നായിരിക്കുന്നു
അതെ നഷ്ടം തന്നെ. പക്ഷെ എന്തു ചെയ്യാന്‍? ഇനി കാണുമ്പോള്‍ കൊടുക്കാന്‍, ഒരുപാട് സ്നേഹം കരുതി വെക്കൂ.
മുരളിയേട്ടാ....
ഈ കുഞ്ഞുനൊമ്പരങ്ങളല്ലേ ജീവിതത്തിന്റെയൊരു സുഖം. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍...
മുരളിയുടെ നൊമ്പരം വായനക്കാരിലേക്ക് സംക്രമിക്കുന്നു...
ആ കുഞ്ഞു നൊമ്പരം, ശരിക്കും നൊമ്പരപ്പെടുത്തി.
ഇത് പ്രവാസിയുടെ നിയോഗം സുഹൃത്തെ, നൊമ്പരങ്ങള്‍ സന്തോഷത്തിനായ് വഴിമാറുമെന്ന് സമാശ്വസിക്കുക, കൃഷ്ണക്ക് ശിശുവിന്റെ ചക്കരമുത്തങ്ങള്
പ്രീയപ്പെട്ട മുരളി..,
എന്നെപ്പൊലെ എന്റെ മനസ്സ് നിങ്ങള്‍ വായിച്ചതുപോലെ തോന്നി. എന്റെ ഒന്നര വയസ്സുകാരനായ മകന് എന്നും നാട്ടിലിരുന്ന് കമ്പ്യൂട്ടര്‍ ചൂണ്ടി എന്നെ കാണാനും എന്റെ ഫൊട്ടൊയില്‍ ഉമ്മ കൊടുക്കാനും വെമ്പുന്നത് പലപ്പോഴും ഇവിടെ ഇരിക്കുന്ന എന്റെ മനസ്സിനെ കീറി മുറിക്കാറുണ്ട്. എല്ലാ പ്രവാസികളെയും പോലെ നമ്മളും അല്ലെ.. സഹിക്കുക എന്നല്ലാതെ എന്തു ചെയ്യാന്‍.
;( ! എന്തു പറയാന്‍ മാഷേ !
ഇത് ഒരൊന്നര സങ്കടം തന്നെയാണ് മുരളീ.
മോനും കൂടിയാണല്ലോ ഇങ്ങിനെ ഇവിടെ നില്‍ക്കുന്നത് എന്നോര്‍ത്ത് സമാധാനിക്കുക.
പ്രവാസികളുടെ നഷ്ടങ്ങളില്‍ വിലമതിക്കാനാവാത്ത ഒന്നാണ് ഈ നഷ്ടം. എങ്കിലും നല്ല ഒരു നാളേക്കുവേണ്ടിയല്ലേ എന്നാശ്വസിക്കൂ. എത്രയും പെട്ടെന്ന് ഈ നഷ്ടങ്ങളൊക്കെ ദൈവം നികത്തിതരട്ടെ എന്നാശംസിക്കുന്നു.
എന്റെ കമന്റില്‍ ‘മോനും കൂടി വേണ്ടി’ എന്ന് വായിക്കുക!
മുരളീ..ഈ രണ്ട് വരികള്‍ കൊണ്ട് കണ്ണ് നനയിച്ച് കളഞ്ഞു..ഇതിന് മറുപടി പറയാന്‍ എനിക്കൊന്നും ഇല്ല.
-പാര്‍വതി.
മുരളിയേട്ടന് പൊന്നുമോന്റെ പടമെങ്കിലും കാണുവാനുള്ള ഭാഗ്യമുണ്ടല്ലോ! ഈയുള്ളവന് സ്വന്തം മകളുടെ ചിത്രമോ എന്തിന് അവളുടെ പേരുപോലും അറിയുവാനുള്ള ഭാഗ്യമോ അവസരമോ ഇതുവരേക്കുമുണ്ടായിട്ടില്ല! (ഒന്നര വയസ്സായ മോളുടെ സ്വരമെങ്കിലും കേള്‍ക്കാന്‍ കാത് കൊതിക്കാറുണ്ടെങ്കിലും.. ഇല്ല, ജീവിതസഖിയായിരുന്ന സ്ത്രീയും വീട്ടുകാരും സമ്മതിക്കുകയില്ലായിരിക്കാം.) മനകണ്ണാടിയില് ഓരോ കുഞ്ഞുമുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരു വിഫലശ്രമം നടത്തിയങ്ങനെ.. ആരെങ്കിലും മോളുടെ പേരെന്താണെന്ന് ചോദിച്ചാല്‍ എന്തുപറയണമെന്നറിയാതെ ഈ പ്രവാസഭൂമിയില് മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ കഴിയുന്നു ഞാന്‍!
മുരളിയേട്ടാ,
നൊമ്പരങ്ങള്‍ക്കു കൂട്ടിരിക്കുന്നവനാ പ്രവാസി
കൊടുക്കാന്‍ കഴിയാതെ പോകുന്ന സ്നേഹം അവന്റെ ഉള്ളിലെന്നും ഒരു വിങ്ങലായിരിക്കും
നോവുന്ന ഈ ഹൃദയമല്ലാതെ മറ്റ് എന്തുണ്ട് അവര്‍ക്കായി നല്കാന്..?
ഇത്തിരീ... ജീവനുള്ള ഓര്‍മകള്‍ അല്ലേ? സന്തോഷ്
സൂചേച്ചീ.... കരുതിവച്ചിട്ടുണ്ട് പക്ഷെ ഇടക്കൊരു വീര്‍പ്പുമുട്ടല്‍... സന്തോഷ്
ഇഡ്ലീസ്..... ഇഡ്ലി തിന്നുന്നയത്ര സുഖല്യാട്ടോ....സന്തോഷ്
കണ്ണൂരേട്ടാ.... ഈ മകരസംക്രമമൊക്കെ പോലെ അല്ലേ, തമാശാന്നേ... സന്തോഷ്
അഗ്രേ.... കുഞ്ഞെന്നെഴുതിയിരുന്നെങ്കിലും അത്ര കുഞ്ഞായിരുന്നില്ല കെട്ടൊ നൊമ്പരം.... സന്തോഷ്
ശൂ... മുത്തങ്ങള്‍ ഞാന്‍ പോകുമ്പോള്‍ നല്‍കാം... സന്തോഷ്
ഇരിങ്ങേ... സഹിക്കുക, സഹിക്കുക... സന്തോഷ്
ഇട്യേട്ടാ.... വാക്കുകളില്ലാല്ലേ ചിലപ്പോള്‍....സന്തോഷ്
വിയെമ്മേ, എന്തെങ്കിലും കാരണം കണ്ടുപിടിച്ച് സമധാനിക്കാറാണ് പതിവ്, എന്താ ചെയ്യാ.... സന്തോഷ്
ശാലിനീ... നാളേ... നാളേ..... സന്തോഷ്
പാറൂ..... എന്റെ കണ്ണ് നനഞ്ഞതു കൊണ്ടു മാത്രമാണ് ഞാനീ പോസ്റ്റിട്ടത്.....സന്തോഷ്
ഏറനാടാ, കമന്റിനു സന്തോഷ്, പക്ഷെ പിടികിട്ടിയില്ലല്ലോ....
മിനുങ്ങൂ.... ഈ വിങ്ങലിന് ഇനിയും കൂട്ടിരിക്കാമല്ലേ.... സന്തോഷ്
എല്ലാര്ക്കും സന്തോഷ്
ഞാനൊന്നും പറയാനില്ലാ. ഒരുപാട് പറഞ്ഞതാണു ഇത് ഒരുപാട് പേരൊട്, ഈയിടയായി വിശാലനോട് പോലും...ദൈവം കുഞ്ഞുങ്ങളെ കാണാനിടവരുത്താതെ ഇരിയ്കുന്നവരോട്, നിങ്ങള്ടെ സ്ഥലം നരകമാണെന്ന് പറയുന്നത് പോലെയാണു. അപ്പു സ്കൂളിലിരിയ്കുന്ന സമയം പോലും എനിക്ക് നരകതുല്യമാണു. എനിക്ക് നോവുന്നു. എനിക്ക് കരയണം. ദൈവമേ... ഇത് പോലെ എത്രയോ ആളുകള്‍ പല സന്ദര്‍ഭങ്ങളില്‍ പെട്ട് കുഞ്ഞുങ്ങളില്‍ നിന്ന് അകന്ന്...
ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങളാണ്!
വിശാലന്റെ കമന്റാണെണിക്കും!
എങ്കിലും ഏറനാടന്റെ ദു:ഖം നൊമ്പരപ്പെടുത്തുന്നു! മുരളിക്ക് മനസ്സിലായില്ലെങ്കിലും എനിക്കൂഹിക്കാനാവുന്നു!എന്റെ മോള്ഇവിടുണ്ട്! നൊമ്പരങ്ങളും!!
കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം അവര്‍ക്ക് വേണ്ടി തന്നെ.
വളര്‍ച്ചയുടെ പടവുകളില്‍ അവന് ആദ്യം തിരിച്ചറിയുന്നത് ഈ അഛന്റെ സ്നേഹം തന്നെയാവട്ടെ.
മുരളി, മുരളിയുടെ ദുഖത്തില്‍ പങ്കുചേരുന്നു. കുട്ടികളുടെ ചെറുപ്രായം, പ്രായത്തിനനുസരിച്ചുള്ള കുസൃതികള്‍ ഇവയെല്ലാം സുന്ദരമായ ഓര്‍മ്മകളാണ്.
എനിക്കതിനേക്കാള്‍ ദുഖം ഏറനാടനോടാണ്. എല്ലാ അഛമ്മാരും മോളെവിളിക്കുന്നൊരു പേരില്ലേ, "എന്റെ മുത്ത്" ചോദിക്കുന്നവരോട് പറയു അവളുടെ പേര് "മുത്ത്" എന്നാണന്ന്.
ഏറനാടന്‍ പറഞ്ഞത് ശരിക്കങ്ങ് മന്‍സ്സിലായില്ല. മനസ്സിലായത് സത്യമാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മുരളി, രാവിലെ തന്നെ വായിച്ചു കണ്ണ് നിറഞ്ഞു. എന്താ പറയേണ്ടതെന്നറിയില്ല. ഒരു ദിവസം പോലും പിരിഞ്നിരിക്കേണ്ടി വരരുതേ എന്റെ മകളെ എന്നു പ്രാത്ഥിക്കാറുണ്ടു ഞാന്‍. പക്ഷെ, സാഹചര്യം വന്നാല്‍ ചെയ്യാതിരിക്കാനാവില്ലല്ലോ. ഒരു മാസത്തേയ്ക്കോ മറ്റോ അവധിക്കു പോകുമ്പോള്‍, ഒരു ജന്മത്തിനു വേണ്ട സ്നേഹം അവനു കൊടുക്കണം. ഒരുപാടു മുത്ത വേണ്ടി. ഒക്കെ അവനു വേണ്ടി ആയിരുന്നു, എന്നു വളരുമ്പോളവനു മനസ്സിലാവും.
ഏറനാടാ, നിങ്ങളെ ആശ്വസിപ്പിക്കാനെനിക്കു വാക്കുകളില്ല. ഈശ്വരാ, വിശ്വസിക്കാന്‍ കൂടി പറ്റുന്നില്ല. എല്ലാം കലങ്ങി ത്തെളിയുമെന്നു തന്നെ പ്രതീക്ഷിക്കാം. പ്രതീക്ഷകളല്ലേ മരുഭൂമിയില്‍ നിങ്ങള്‍ക്കു ജീവിക്കാന്‍ പ്രചോദനം.
അത്തിക്കുറ്ശി, അതും മറ്റൊരു തരത്തിലുള്ള ദുഖം. ഈശ്വരന് കൂടുതലിഷ്ടമുള്ളവരെ കൂടുതല്‍ പരീക്ഷിക്കും എന്നല്ലേ ? അവളെ എന്നും ഈശ്വരന് കൈവെള്ളയില്‍ തന്നെ കൊണ്ടു നടക്കട്ടെ. മകളുടേ പേരു പറഞ്ഞില്ലല്ലോ. എന്തെങ്കിലും ചികിത്സകള്‍ ചെയ്താല്‍... ? ചുന്തരിമുത്തിനു എന്റെ ചക്കരയുമ്മ കൊടുക്കണേ. ഒക്കെ ശരിയാവും കേട്ടോ.
ദൈവമേ... ഓരോരുത്തര്‍ക്കും ഓരോ പരീക്ഷണങ്ങള്‍! :( നല്ലതു വരുത്താന്‍ പ്രാര്‍ത്ഥിക്കാം. അല്ലതെന്ത് ചെയ്യാന്‍ പറ്റും?
എനിക്ക് പറയാന്‍ വാക്കുകളില്ല.:-(
പ്രവാസികളുടെ ഏറ്റവും വലിയ നഷ്ടം ഇതൊക്കെയാണ്. കുടുംബം,കുട്ടികള്‍....
ഫോണിലൂടെ നിന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിയാണെന്നും നീ വരാതെ ചീരക്കൂട്ടാനുണ്ടാക്കിയാല് കഴിക്കാന്‍ പറ്റില്ലെന്നും പറയുന്ന അമ്മയോട് ആ വേദന കണ്ടില്ലെന്ന് നടിയ്ക്കാന്‍ ഞാന്‍ തമാശ പറയുന്നു. അവിടെ സുഖമായിരുന്നാല്‍ മാത്രം മതി എന്ന് പറയുന്ന അച്ഛന്റെ വാക്കുകളിലെ ഇടര്‍ച്ച ഞാന്‍ കേട്ടില്ലെന്ന് നടിയ്ക്കുന്നു. ഏട്ടന് എന്നെ ഒന്ന് വഴക്ക് പറയുകയെങ്കിലും ചെയ്യൂ എന്ന് പറയുന്ന അനിയത്തി എന്റെ നിറഞ്ഞ കണ്ണുകള്‍ കാണുന്നില്ലെന്ന് ആശ്വസിക്കുന്നു. ഒന്നും നഷ്ടപ്പെടാതെ ഒന്നും നേടാന്‍ കഴിയില്ല എന്നത് എത്ര സത്യം.
ഒരു അച്ഛന്റേയോ അമ്മയുടേയോ മനസ്സ് ഇതിലും എത്ര മടങ്ങ് വേദനിക്കുന്നുണ്ടാവാം. എനിക്ക് അറിയില്ല.
:-((
ഞാന്‍ സന്തോഷിക്കുന്നു, വളരെ. ബ്ലോഗരെല്ലാം ചിരിക്കൊപ്പം മാത്രമാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നിട്ടും ഒരു ബ്ലോഗ് തുടങ്ങിയിട്ടു വെറും 30 ദിവസം മാത്രമേ ആയിട്ടുള്ളു എങ്കിലും, എന്റെ നൊമ്പരങ്ങളില്‍ എനിക്കു കൂട്ടുനിന്ന, ബൂലോഗത്തിന്റെ സ്നേഹം മുഴുവന്‍ എനിക്കു പകര്‍ന്നു തന്ന പ്രിയപ്പെട്ടവരേ, എന്റെ ഹൃദയസ്പന്ദനങ്ങളില്‍ നിങ്ങളുടെ വാക്കുകളും തുടിക്കുന്നു. ഇതെന്റെ ഭാഗ്യമായി കരുതട്ടെ. വാക്കുകള്‍ക്കതീതമായ ഏതോ ഒരു തഴുകല്‍. ഏറനാടനും അത്തിക്കുര്‍ശിക്കും വേണ്ടി ഹൃദയത്തില്‍ തൊട്ടുള്ള പ്രാര്‍ത്ഥനകള്‍.....
എനിക്കിത്തിരി ആശ്വാസമായി നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകളാല്‍ അല്പം ശമനമായി, എന്റെയീ പിറന്നാള്ദിനത്തിലെങ്കിലും.. (ഇന്നെന്റെ ജന്മദിനമാണ്)
ഏറനാടാ : അടുത്ത ജന്മദിനത്തിലെങ്കിലും നൊമ്പരങ്ങള്ക്കവധിപറയാനാവട്ടെയെന്ന് ആശംസിക്കുന്നു.
മുരളി : എന്തുപറയാന്‍.. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകള്‍ ഇന്നലെയും ചോദിച്ചു ‘പപ്പ എന്നാ വരുന്നേ. തോണിക്കാരന്റെയും അസ്തമയ സൂര്യന്റെയുമെല്ലാം പടം എപ്പഴാ വരച്ചു തര്വാ’ എന്നൊക്കെ..
പ്രിയ മുരളി, മുരളിയുടെ പഴയ പോസ്റ്റുകളില്‍ ചിലത് വായിക്കാന്‍ പറ്റിയില്ലെങ്കിലും (തീര്‍ച്ചയായും വായിക്കാം), ഇത് ഇട്ടപ്പോഴേ വായിച്ചിരുന്നു. ശരിക്കും ഒരു നൊമ്പരം. ഏറനാടന്റെ കമന്റും നെഞ്ചില്‍ കൊണ്ടു. എല്ലാം ശുഭപര്യവസായിയാവട്ടെ.
:(
കൃഷ്ണയ്ക്ക് ഈ ചേച്ചിയുടെ ഒരു ചക്കരയുമ്മ!
കിട്ടാതെപോയ നഷ്ടങ്ങള്‍ കാച്ചിക്കുറുക്കി എഴുതിയിരിക്കുന്നു. കണ്ണു നിറഞ്ഞു പോകുന്നു.
qw_er_ty
കുഞ്ഞുവാവയ്ക്ക് ഉമ്മ..
മുരളിമാഷേ, സാരമില്ലന്നേ, എല്ലാ ഉമ്മകളും ഒരുമിച്ച് കിട്ടുമ്പോള്‍ നൊമ്പരങ്ങള്‍ എല്ലാം മാറും. :)
ദിവസങ്ങള്‍ക്കു മുമ്പേ വായിച്ചിരുന്നെങ്കിലും കമന്റാന്‍ പറ്റിയില്ല.പായസത്തില്‍ ചേര്‍ക്കുന്ന ഒരു നുള്ളുപ്പ് പോലെ ഈ വിരഹം നിങ്ങളുടെ സ്നേഹം കൂടുതല്‍ മാധുര്യമുള്ളതാക്കട്ടെ
മുരളിയേട്ടാ...
എന്തെഴുതണമെന്നറിയില്ല... എന്റെ അച്ഛനും അമ്മക്കും ഇതൊക്കെ തന്നെയായിരിക്കും തോന്നുന്നതു് അല്ലേ? എനിക്കു 24 വയസ്സായെങ്കിലും അവര്‍ക്കു് ഞാനിന്നും അന്നും എന്നും കുട്ടിയാണല്ലോ.
വിദേശത്തുള്ളതു് ഞാനാണെന്നു മാത്രം.
എന്തു കൊണ്ടോ... മൃദുല വികാരങ്ങള്‍ എനിക്കു് കുറവാണു്... എങ്കിലും മാഷ്ടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ട്.
കരിങ്കല്ല്
PS: How did you find out my blog even before I commented anywhere? എന്താണതിന്റെ ഒരു ഡിങ്കോള്‍ഫി?
വിരഹങ്ങള്‍ എന്നും വേദനകള്‍ തന്നെയാണ്..
കൂടിച്ചേരലുകളുടെ മാധുര്യം കൂട്ടാന്‍ ഇത് അത്യാവശ്യമാണു താനും..
കൃഷ്ണയ്ക്കും അവന്റെ അമ്മയ്ക്കും നല്ല കൂടിച്ചേരലുകള്‍ നേരുന്നു
വായിച്ച് ശരിക്കും കണ്ണീരുവന്നു.എനിക്കും 2 മക്കളാണ്.അപ്പുവിനെ ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ അവന് 'ടിസ് ഏബിള്‍"(മലയാളത്തിലതെഴുതാനെനിക്കു വയ്യ മാഷെ) ആകുമെന്ന് ഡോക്ടര്‍മമാര്‍ വിധിയെഴുതി.അന്ന് മൂത്തവന് ഒന്നരവയസ്സുപ്രായമാണ്.എനിക്ക് മുഴുവനായും ബെഡ്ഡ് റസ്റ്റ് വേണമായിരുന്നു.നാട്ടില്‍ നിന്നാര്‍ക്കും വരാന്‍ പറ്റിയില്ല.ഭര്‍ത്താവ് വീട്ടിലിരുന്നു ജോലിചെയ്തു.പ്രത്യേകകാലമായിരുന്നുവത്.കിടക്കയില്‍ അനങ്ങാതെകിടന്ന് ഞാന്‍ 6 മാസം തള്ളിനീക്കി.തുള്ളിച്ചാടിക്കളിക്കുന്ന,വര്‍ത്തമാനം പറയുന്ന ഒരു കുഞ്ഞ് അതുമാത്രമേ എനിക്കു വേണ്ടിയിരുന്നുള്ളു.കരച്ചിലുകള്‍,പ്രാര്‍ഥനകള്‍.ഇപ്പോഴവനു 1 വയസ്സായി.ഒരുകുഴപ്പവുമില്ല.ലോക കുറുമ്പനായി വളരുന്നു.എങ്കിലും ഒന്നു സംസാരിക്കാന്‍ വെകിയാല്‍,നടക്കാന്‍ വെകിയാല്‍ ഒക്കെ മനസ്സുപിടക്കും.ആരോഗ്യമുള്ള ഒരു കുട്ടിയെ നമുക്കു ഈശ്വരന് തന്നല്ലോ എന്നോര്‍ത്ത് സമാധാനിക്കെന്റെ മാഷെ.ഭൂമിയിലുള്ള ആളുകളുടെ ദുഖങ്ങള്‍ നമുക്കൊരു വലിയ ദുഖം വരുമ്പോഴാണ് കൂടുതല്‍ അനസ്സിലാകുക. മോന് ഈ ആമ്മായിയുടെ വകയൊരു ചക്കരയുമ്മകൊടുക്കണം.
മുരളിയേട്ടാ...
കൊള്ളാം ട്ടോ...
അവസാന വരികളില്‍ നിന്നും ഒരു പ്രവാസിയുടെ ആത്മനൊമ്പരം തിരിച്ചറിയുന്നു...നാട്ടില്‍ വരുന്നതും സ്വപ്നം കണ്ട് ഒരുപാട് പേര് ആ ചൂടുമണ്ണില്‍ കഴിയുന്നുണ്ടെന്നറിയാം...അവരുടെ സ്വപ്നങ്ങളില്‍ പൂവണിയാത്ത നിമിഷങ്ങളെ കുറിച്ചുള്ള ആത്മസംഘര്ഷങ്ങളുമുണ്ടാകുമെന്നറിയാം....
സ്വന്തം കുട്ടിയെ ലാളിക്കാന്‍ കൊതിക്കുകയും അതിന് കഴിയാതെ പോകുന്ന ഒരച്ഛന്റെ ആത്മസംഘര്‍ഷവും മനസിലാക്കി..ഞാനും ഒപ്പം പരിതപിക്കുന്നു...
This comment has been removed by the author.
മാഷെ.... കൊള്ളാം....
“ ദൂരെയാണു കേരളം പോയ് വരാമോ...
...........................
...........................
അച്ഛന് വേണമോണമുണ്ണാന്‍ എന്നവന് ചൊല്കെ
ചാരെ അശ്രുനീര്‍ വിളംബുമെന്റെ കാന്തയെ കാണാം”
അല്ലേ മാഷെ?
തിരുമേനീ...അസ്സലാമു അലൈക്കും ....തിരുമേനിയുടെ ബ്ലോഗില്‍ കൂടി ഞാന്‍ ഒരു തവണ ഉലാത്തിയതിന്റെ പരുക്കു മാറിയിട്ടില്ല...അന്ന് എന്റെ കാലില്‍ (അതോ നെഞ്ചിലോ....) കൊണ്ട നൊബരത്തിന്റെ മുറിവ് ഉണങ്ങിയിട്ടില്ല....പ്രവാസിക്ക് നേരിടേണ്ടി വരുന്ന സഹതാപമായ ഒരവ്സ്ഥയാണ്' തിരുമേനീയുടെ "കുട്ടികളോട് പെരുമാറാനറിയാത്തവര്‍ "...ഈ അകല്‍ച്ച നേരിടേണ്ടി വരുന്നത് കുട്ടികളില്‍ നിന്നു മാത്രമാണോ?....Life takes us to different modes.....gives happiness and pain...nothng happens wht we expect...nothing happens wht we dream....reality takes place nstead of all these...so often we will hav to struggle black nd white reality and dreams...
Post a Comment
Subscribe to Post Comments [Atom]
<< Home