ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Monday, October 15, 2007

ബാക്കി കഥ നാളെയെങ്ങാനുമെഴുതാം...

"...സൂര്യന്‍ ഉച്ചിയിലൂടെ ഒരു ലാവ കണക്കേ ഉരുകിയിറങ്ങുകയായിരുന്നു. കാലുകള്‍ നിലത്തുറക്കാത്തതു പോലെയും ഓര്‍മ്മ മങ്ങുന്നതുപോലെയും തോന്നി അയാള്‍ക്ക്‌. വിശപ്പ്‌ അതിന്റെ ഏറ്റവും രൗദ്രഭാവത്തില്‍ തന്നെ കീഴടക്കുമെന്നു തോന്നിയപ്പോഴാണ്‌ അറബിത്തള്ളക്കു വാങ്ങിക്കൊണ്ടുവന്ന കുബ്ബൂസില്‍ നിന്നും ഒരെണ്ണം എടുത്തത്‌. അതിന്റെ പ്രതികരണം അപ്പോള്‍ തന്നെയുണ്ടായി. ഇന്നലെ വൈകീട്ട്‌, വെള്ളം നനക്കുന്ന പൈപ്പുകൊണ്ട്‌ തന്റെ മുതുകു മുഴുവന്‍ തല്ലിപ്പൊളിച്ചു ആ തള്ള. എന്നിട്ടും പോരാഞ്ഞ്‌ ഈ പനയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. വിശപ്പ്‌ ഒരു തരം മരവിപ്പായി മാറിത്തുടങ്ങി. വിശപ്പിന്റെയും വേദനയുടേയും ഉഷ്ണത്തിന്റെയും ഒരു സമ്മിശ്ര മയക്കത്തില്‍, ഒരു നാക്കിലയുടെ മുന്നിലിരുന്നു പിറന്നാളുണ്ണുന്ന ഉണ്ണിയുടെ മുഖം തെളിഞ്ഞുവന്നു. മോനേ നിനക്കൊരുപിടി ചോറ്‌ വായില്‍ തരാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയല്ലോ. എന്തിനിങ്ങനെയൊരു ജീവിതം, ഭക്ഷണമില്ലാതെ, പ്രിയപ്പെട്ടവരില്ലാതെ, ഒന്നുമില്ലാതെ, ഈ കനലുരുകും മണലില്‍...."

ഉച്ചക്കും വൈകീട്ടും തീറ്റ കേയെഫ്‌സിയായതുകാരണം, ആ വരി എഴുതി മുഴുമിപ്പിക്കുന്നതിനു മുന്നേ എഴുത്തുകാരനു തൂറാന്‍മുട്ടി. സുഖശോധന കഴിഞ്ഞുവന്ന്‌ ഏസി മാക്സിമം തണുപ്പിലാക്കി കട്ടിയുള്ള ബ്ലാങ്കറ്റ്‌ തലവഴി മൂടി അയാള്‍ അവളുടെ കൊഴുത്ത ശരീരത്തോട്‌ ഒട്ടിപ്പിടിച്ചുകിടന്നു.

"ഓ, ഇനി ബാക്കിയുള്ള കഥ നാളെയെങ്ങാനുമെഴുതാം..."

31 Comments:

Blogger വാളൂരാന്‍ said...

"ഓ, ഇനി ബാക്കിയുള്ള കഥ നാളെയെങ്ങാനുമെഴുതാം..."

9:18 PM, October 15, 2007  
Blogger ശ്രീ said...

ഹൈ... ബാക്കി കൂടി അങ്ങട്ട് എഴുതൂ മാഷേ...
:)

9:53 PM, October 15, 2007  
Blogger ക്രിസ്‌വിന്‍ said...

This comment has been removed by the author.

10:04 PM, October 15, 2007  
Blogger ക്രിസ്‌വിന്‍ said...

നല്ല തുടക്കമായിരുന്നല്ലോ ..?
കഥാകാരന്റെ ഒരു മുട്ടല്‍....

10:12 PM, October 15, 2007  
Blogger സുല്‍ |Sul said...

മുരളീ
കൊള്ളാം പറച്ചിലും പ്രവൃത്തിയും
-സുല്‍

10:19 PM, October 15, 2007  
Blogger sandoz said...

ഹ.ഹ..വാളൂരാനേ..
കൊല്ലടോ..കൊല്ല്...
ഉണ്ണിയെ മാത്രം സൂചിപ്പിച്ചത്‌ ശരിയായില്ലാ...
ഭ്രാന്തനായ പിതാവ്‌....മാറാരോഗം ബാധിച്ച അമ്മ....പുര തിങ്ങിയ സഹോദരിമാര്‍..നാട്‌ തിങ്ങിയ സഹോദരന്മാര്‍....
എല്ലാം ചേര്‍ത്ത്‌ ഒന്നൂടെ പൊലിപ്പിക്കാരുന്നു....

10:52 PM, October 15, 2007  
Blogger ഇടിവാള്‍ said...

ഹഹഹ! ഉഗ്രന്‍ ;)

കെ.എഫ്.സി യുടെ സപ്ലയര്‍മാര്‍ക്കിടയിലും നല്ല കഥയെഴുതുന്നവരുണ്ടല്ലേ മുരളീ? ;)

നല്ല രസികന്‍ ത്രെഡ് !

11:10 PM, October 15, 2007  
Blogger asdfasdf asfdasdf said...

നന്നായീണ്ട് .. കെ എഫ് സിയുടെ ത്രെഡ് ..

11:32 PM, October 15, 2007  
Blogger ശിശു said...

ഹഹഹ, അടിപൊളി.. ഇതിനെയാണ് പ്രത്യയശാസ്ത്ര മുട്ട് എന്ന് പറയുന്നത് സുഹൃത്തെ..
ജാഡക്ക് വേണ്ടി എടുത്തണിയുന്ന ആഭരണങ്ങള്‍ ചിലപ്പോള്‍ ഇതുപോലത്തെ മുട്ടലിലൂടെ പുറത്ത് പോകും. അതിനു സമയവും സന്ദര്‍ഭവും ഒന്നും നോട്ടമുണ്ടാകില്ല.. അര്‍ദ്ധരാത്രിയായാല്‍, കുറുക്കനാണെങ്കില്‍, കൂവിയിരിക്കും. തലവഴി കട്ടിക്കമ്പിളിയിട്ട്, ഏ.സിയുടെ സുഖശീതളിമയില്‍ മയങ്ങുന്നത് നല്ല സുഖമാണില്ലെ??

11:35 PM, October 15, 2007  
Blogger ആഷ | Asha said...

ഞാന്‍ വായിച്ചു സെന്റിയടിക്കാന്‍ തുടങ്ങിയപ്പോഴാണ് കഥാകാരനു മുട്ടലു വന്നത്.
സെന്റി വെറുതെ വേസ്റ്റായി
:))

12:42 AM, October 16, 2007  
Blogger Murali K Menon said...

ഓരോ മുട്ടലുകളും തീര്‍ത്ത് കഴിയുമ്പോള്‍ പെട്ടെന്ന് എഴുതണം ട്ടാ.... ബ്ലാങ്കറ്റീന്ന് പുറത്ത് വന്നാലെന്തായാലും ഒരു കിണ്ണം‌കാച്ചി സാധനം എഴുതും അല്ലേ? പൂശിക്കോ (അയ്യോ അതല്ല)

12:49 AM, October 16, 2007  
Blogger വേണു venu said...

എഴുതാതിരിക്കാനൊക്കില്ലെന്നു കരുതട്ടെ.:)

2:43 AM, October 16, 2007  
Blogger വാളൂരാന്‍ said...

വന്നുവായിച്ചവര്‍ക്കൊക്ക നന്ദി...
ഇന്നലെ വൈകീട്ട് “അറബിക്കഥ” എന്ന സിനിമ കാണാണ്‍ കയറി. കയ്യില്‍ കശുവണ്ടിപ്പരിപ്പും സ്നിക്കേഴ്സും ഒക്കെയുണ്ടായിരുന്നു, ഇടക്കു കൊറിക്കാന്‍. ഇത്ര ലാഘവത്തോടെ അങ്ങിനെയൊരു ചിത്രം കണ്ടിരുന്നപ്പോള്‍ എനിക്കെന്നോടു തന്നെ ഒരു പുച്ഛവും അപകര്‍ഷതയുമൊക്കെ തോന്നി. അങ്ങിനെയാണ് ഇതെഴുതിയത്.

4:01 AM, October 16, 2007  
Blogger Rasheed Chalil said...

മുരളിയേട്ടാ... :) :) :)

4:13 AM, October 16, 2007  
Blogger ഉപാസന || Upasana said...

മുരളി സാറേ,
ഇന്നത്തെ പല എഴുത്തുകാരും ഇങ്ങിനെയാണ്. സുഖശീതളിമയില്‍ ഇരുന്നു കദനകഥകള്‍ എഴുതുന്നവര്‍...
സൂപ്പര്‍ ചെറുകഥ
:)
ഉപാസന

4:44 AM, October 16, 2007  
Blogger പ്രിയംവദ-priyamvada said...

:-)

4:48 AM, October 16, 2007  
Blogger സഹയാത്രികന്‍ said...

കൊള്ളാം...

:)

4:55 AM, October 16, 2007  
Blogger ഗുപ്തന്‍ said...

muraliyettaa thakarthu.. :))
nanchenthinaa naanaazhi =))

5:00 AM, October 16, 2007  
Blogger Kaithamullu said...

ലാല്‍ ജോസിന്റെ അറബിക്കഥ ‍കൊണ്ടുണ്ടാകുന്ന ചില തൂറാം മുട്ടലുകളേയ്...
ശ്ശേ!

:-)

5:51 AM, October 16, 2007  
Blogger കൊച്ചുത്രേസ്യ said...

മാഷേ നല്ല കഥ...

6:12 AM, October 16, 2007  
Blogger Sherlock said...

ha ha :)

6:14 AM, October 16, 2007  
Blogger ഹരിശ്രീ said...

മൂരളി മാഷേ,

നന്നായിട്ടുണ്ട്...

ശ്രീജിത്ത് ...

6:49 AM, October 16, 2007  
Blogger ദിലീപ് വിശ്വനാഥ് said...

കഥ നന്നായി. പുതിയ തലമുറയിലെ എഴുത്തുകാരുടെ അനുഭവജ്ഞാനത്തെ കാണിക്കുന്നു.

6:54 AM, October 16, 2007  
Blogger വാളൂരാന്‍ said...

വന്നുവായിച്ചവര്‍ക്കൊക്കെ നന്ദിയുണ്ട്....

9:46 AM, October 16, 2007  
Blogger Sathees Makkoth | Asha Revamma said...

മുരളീ,
ഇതു കൊള്ളാമല്ലോ

10:41 AM, October 16, 2007  
Blogger ഏ.ആര്‍. നജീം said...

This comment has been removed by the author.

6:32 PM, October 16, 2007  
Blogger ഏ.ആര്‍. നജീം said...

:)

6:39 PM, October 16, 2007  
Blogger വാളൂരാന്‍ said...

സതീഷ്ജീ, നജീംഭായ്... വായനക്കു നന്ദി

9:12 AM, October 18, 2007  
Blogger Sunilvn said...

hello murali appa.......have put this in my fav ..........lots to read here........never thought that u r a serious blogger.......'ll read the whole thing and then reply.......bye for now

12:22 PM, October 20, 2007  
Blogger പൈങ്ങോടന്‍ said...

യിതു കലക്കീണ്ട്‌റാ ഗെഡീ...

ആ മുട്ടലു വന്നതു നന്നായി..അല്ലെങ്കില്‍ ബാക്കികൂടി ഞങ്ങള്‍ വായിക്കേണ്ടിവരില്ലായിരുന്നോ..ഹ ഹ ഹ

8:10 AM, October 26, 2007  
Blogger Santhosh said...

haha. very nice..

2:26 AM, October 21, 2009  

Post a Comment

Subscribe to Post Comments [Atom]

<< Home