Monday, June 18, 2007

ഓര്‍മ്മകള്‍

"എന്റെ വിരലിലൊന്നു പിടിക്കൂ രാമാ..."
ശുഷ്കിച്ചുണങ്ങിയ വിരലുകള്‍ നീട്ടി അമ്മിണിയമ്മ തേങ്ങി.

ഓര്‍മ്മകളുടെ ഒരു കുട്ടിക്കാലത്തിലൂടെ ഊളിയിട്ടു രാമന്‍...
വേനലവധിക്കു സ്കൂളടച്ചപ്പോള്‍ അമ്മാത്തെ കളിക്കൂട്ടത്തിനിടയില്‍ എത്തിയ പട്ടുപാവാടക്കാരി.
സുന്ദരി എന്ന വാക്ക്‌ ഇവള്‍ക്കുവേണ്ടി സൃഷ്ടിച്ചതോ എന്തോ.
പക്ഷേ എന്തൊരു ഗമയായിരുന്നു.
കൂട്ടംകൂടലിനിടയിലെപ്പോഴോ ആ നനുത്ത വിരലൊന്നു തൊടാനുള്ള കൗതുകം അവളുടെ കത്തുന്ന ഒരു നോട്ടത്തില്‍ പൊലിഞ്ഞു.
അവസാനം കളിത്തിമിര്‍പ്പിന്റെ വേനലൊടുവില്‍ മിഴിനീര്‍മൊട്ടുകളൂര്‍ത്ത്‌, തന്റെ പരുപരുത്ത കവിളില്‍ ഒരു നിറചുംബനവുമായി ഓര്‍മ്മകളിലേക്ക്‌ പടിപ്പുരയിറങ്ങിപ്പോയവള്‍.

മെല്ലെ ആ വിരലുകളില്‍ തന്റെ കൈത്തലം അമര്‍ത്തി രാമന്‍.
അമ്മിണിയമ്മ പതുക്കെ കണ്ണുകളടച്ചു.

22 comments:

മുരളി വാളൂര്‍ said...

"എന്റെ വിരലിലൊന്നു പിടിക്കൂ രാമാ..."
ശുഷ്കിച്ചുണങ്ങിയ വിരലുകള്‍ നീട്ടി അമ്മിണിയമ്മ തേങ്ങി.

കുട്ടമ്മേനൊന്‍::KM said...

മിനിക്കഥയില്‍ കയറി പിടിച്ചു അല്ലേ.
നന്നായി.
qw_er_ty

സു | Su said...

വല്യ കഥ പോലെ ആയില്ല. എന്നാലും നന്നായി.

Retheesh said...

എന്തേ ഒരു ചുവടുമാറ്റം? തിരക്കേറിയ ജീവിതത്തില്‍ കാച്ചിക്കുറിക്കിയതിനാണൂ മാറ്റു കൂടുതല്‍ എന്ന തിരിച്ചറിവോ അതോ മനസ്സിന്‍റെ കോണിലെവിടെയോ കൊഴിഞ്ഞു പോയ നൊബരങ്ങളുടെ അയവിറക്കലോ?
തിരുമേനീ...ഒരു കുട്ടിചന്തമൊക്കെയുണ്ട്......

സാരംഗി said...

ഇഷ്ടമായി, ഈ കഥയും..

മുരളി വാളൂര്‍ said...

മേന്‍നേ, ഇടക്കൊരു ചുവടുമാറ്റം നല്ലതല്ലേ.... നന്ദി
സു... എത്രയെണ്ണം എഴുതിയാലാ ഭാഗ്യത്തിനൊരെണ്ണം നന്നാവുക, നന്ദി
നമ്പ്യാര്‍ജീ, വളരെ കൃതഹസ്തരായവര്‍ക്കേ കുറുക്കിയെഴുത്ത്‌ പറ്റൂന്നറിയാം, എന്നാലും പരീക്ഷണം നടത്തിനോക്കാലോ, സഹിക്കുന്നതു നിങ്ങളൊക്കെയല്ലേ...നന്ദി
സാരംഗി, സന്തോഷം, നന്ദി

അഗ്രജന്‍ said...

കുറച്ച് പറഞ്ഞ് കുറേ പറഞ്ഞു :)മുരളിയുടെ പോസ്റ്റിലെത്തുന്നത് കുറേ കാലങ്ങള്‍ക്ക് ശേഷം... മുരളി എഴുതാത്തതോണ്ടോ... അതോ ഞാന്‍ വരാത്തതോണ്ടോ!

ശാലിനി said...

നല്ല കഥ.

പടിപ്പുര said...

മുരളീ,നല്ല കഥ.

(കുറെയായി, ആളിനെ കാണാനില്ലായിരുന്നല്ലോ?)

തറവാടി said...

മിനിക്കഥയെക്കുറിച്ചൊന്നുമില്ല , :)

എവിടെയാ മുരളീ ,

ബൂലോകത്തു വന്നതിനു ശേഷം എനിക്ക് കിട്ടിയ ഇന്നും ഞാനിഷ്ടെപ്പെടുന്ന ആ കമന്‍റ്റ് ,

"ജ്ജാ രാ ഷയിക്കാണോ " എന്നത്

ഇപ്പോഴും എനിക്കിഷ്ടം ആ കമന്റിനോട് തന്നെ :)

...പാപ്പരാസി... said...

മുരളിയേട്ടാ,
ഈ അമ്മിണിയമ്മയെ ഞാന്‍ അവധിക്ക്‌ പോകുമ്പോ കാണാറുണ്ട്‌.കുഴിക്കാട്ടേ സേത്വട്ടന്റെ അമ്മ,ചെറുപ്പത്തില്‍ വെല്ല്യ സുന്ദരിയാര്‍ന്നൂന്ന് പീട്യേക്കാരന്‍ അച്ചൂനായര്‌ പറയണ കേട്ടിട്ടുണ്ട്‌.പാവം ഇപ്പോ മക്കളൊന്നും അടുത്തില്ലാത്രേ.

വല്യമ്മായി said...

ഈ കഥ ഇതിന് മുമ്പത്തെ പോസ്റ്റിന്റെ തുടര്‍ച്ചയാണോ,എന്തായാലും നന്നായിട്ടുണ്ട്.

മുരളി വാളൂര്‍ said...

അഗ്രൂ... ഞാന്‍ എഴുതാത്തോണ്ടു തന്നെയാ....
ശാലൂ... സന്തോഷം
പടിപ്പുര... സന്തോഷം.... എവിടെപ്പോകാന്‍.....
തറവാടീ... അതാണ്‌ തറവാടിത്തം.... ഇപ്പഴും അടിയനെ ഓര്‍മ്മേണ്ടല്ലേ, സന്തോഷം... അല്ല സത്യത്തില്‍ ജ്ജ്‌ ഷെയ്ക്കാ?!

സൂര്യോദയം said...

മുരളിയേയ്‌.... ദെവിടെപ്പ്പോയിഷ്ടാ... കുറേ കാലായില്ലോ ഈ വഴിയൊക്കെ കണ്ടിട്ട്‌... എന്തായാലും അലക്കിപ്പൊളിയ്ക്ക്‌... :-)

P.R said...

കുറച്ചു കൂടി ഉണ്ടായിരുന്നെങ്കില്‍.. എന്നൊന്നു തോന്നി, വായിച്ചിരിയ്ക്കാമല്ലോ..

kaithamullu : കൈതമുള്ള് said...

“കൂട്ടംകൂടലിനിടയിലെപ്പോഴോ ആ നനുത്ത വിരലൊന്നു തൊടാനുള്ള കൗതുകം അവളുടെ കത്തുന്ന ഒരു നോട്ടത്തില്‍ പൊലിഞ്ഞു.“
-മുരളി, ഏറെ ഇഷ്ടായി ഈ വാചകം!
(നൊവോല്‍ജിയ.....)

Manu said...

മുരളിമാഷേ ഇന്നലെ ഇവിടെ വന്ന് ഇതു കണ്ടിട്ട് ഇവിടുത്തെ കഥകള്‍ ഒക്കെ കോപ്പിചെയ്തുകൊണ്ട് പോയിരുന്നു. ഇഷ്ടപ്പെട്ടു. മുഴുവന്‍ വായിച്ചു കഴിഞ്ഞില്ല എങ്കിലും.

ഈ മിനിക്കഥ നന്നായി. ഒത്തിരി പറയാതെ ഒരുപാട് ഓര്‍മിപ്പിക്കുന്ന കഥ.

മുരളി വാളൂര്‍ said...

പാപ്പര്‍... ഇനി കാണുമ്പോള്‍ ചോദിച്ചോളൂട്ടോ ഇതേക്കുറിച്ച്‌, എനിക്കറിയാവുന്ന അമ്മിണിയമ്മമാരൊക്കെ വളരെ നല്ലവരാണ്‌, എന്റെ അമ്മ അടക്കം....
ബിഗ്ഗാന്റീ....തുടര്‍ച്ച ആണോന്നു ചോദിച്ചാല്‍ ആണെന്നും അല്ലാന്നും....
സൂര്യാ... ഇനിയെന്തായാലും ഇവിടെത്തന്നെ കാണും...ഒരു പ്രവാസം കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോള്‍ പഴയ മുഖങ്ങളേക്കാല്‍ കൂടുതല്‍ പുതിയവരാണ്‌, ബൂലോകത്തിന്റെ വികാസം.
പീയാര്‍... കുറച്ചുകൂടി എഴുതാം അടുത്തതില്‍
കൈതേ....അതെഴുതിയപ്പോള്‍ ഞാനും അങ്ങിനെയൊരു വിരല്‍ത്തുമ്പ്‌ തൊടുന്നതനുഭവിച്ചിരുന്നു, മനസ്സില്‍
മനൂ....സന്തോഷം....

Anonymous said...

:)

G.manu said...

:)

qatar said...

good realy good

ശ്രീ said...

കൊള്ളാം മാഷെ....
:)