ഒരു മയില്‍പ്പീലി
ദാ ഇത് നിനക്കു വേണ്ടിയാണ്...
ഒരു മയില്‍പ്പീലി
മാനം കാണാതെ പുസ്തകത്തിന്റെ ഉള്ളില്‍ വച്ചോളൂട്ടോ.
ബാല്യകൗതുകത്തിന്റെ സ്നേഹപ്പുസ്തകത്തില്‍ ഞാനത് ആരും കാണാതെ ഒളിപ്പിച്ചു.
"അവളുടെ സ്നേഹം സത്യമെങ്കില്‍ ആ മയില്‍പ്പീലി പ്രസവിച്ച് വേറൊന്നുകൂടി ഉണ്ടാവും..."
"പിന്നേയ്... മയില്‍പ്പീലി രണ്ടാവുകയല്ലേ?!"
"സത്യം, നീ നോക്കിക്കോ..."
വര്‍ഷങ്ങളുടെ ഓര്‍മ്മത്താളുകളില്‍ ഞാനാ മയില്‍പ്പീലിക്കുവേണ്ടി തിരഞ്ഞു.
കാലം കവര്‍ന്ന നിറങ്ങളുമായി ആ മയില്‍പ്പീലി ഇപ്പോഴും...
ഒപ്പം സുന്ദരമായ ഒരു മയില്‍പ്പീലിക്കുഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു.
പക്ഷേ അവള്‍?

8 Comments:
ദാ ഇത് നിനക്കു വേണ്ടിയാണ്...
ഒരു മയില്‍പ്പീലി
തിരുമേനി
മനസ്സിന്‍റെ കോണില്‍ ഒരു വിങ്ങലായി ഇപ്പോഴും ..........മയില്‍പീലിയുടെ നൊബരം ....കാലം എല്ലാം മറക്കാന്‍ പഠിപ്പിക്കുമെന്നത് വെറുതേയാണോ???
മയില്‍പ്പീലിയെക്കുറിച്ചാവുമ്പോള്‍ കാലം മറവിയെയാണ് മറക്കാന്‍ പഠിപ്പിക്കുന്നത് ....നമ്പ്യാര്‍ജീ....
അവളെവിടെപ്പോയി ?
qw_er_ty
അവളുടെ സ്നേഹം സത്യമാണെന്നതിന്റെ തെളിവല്ലേ ആ മയില്‍പീലിക്കുഞ്ഞ്,പിന്നെന്തിനാ ഒരു നൊമ്പരം മുരളിയേട്ടാ...
മുരളിയേട്ടാ..ആ പഴയ മയില്പീലിത്തുണ്ട് പുതിയതായിത്തന്നെ ഇന്നും എത്രപേരെക്കൊണ്ട് എഴുതിയ്ക്കുന്നു.?വളരെ നല്ല എഴുത്ത്...
പ്രേമത്തിനു വലിയ സത്യമില്ലേലും മയില്പീലിയ്ക്കൊരു സത്യമുണ്ട് :)
എത്രകാലം കഴിഞ്ഞിട്ടാണ് മുരളിയേട്ടന്റെ ഒരു പോസ്റ്റ്..
ഒത്തിരിയെഴുതണമെന്നല്ല..വല്ലപ്പോഴുമെങ്കിലും ഇങ്ങനെ നല്ലതെഴുതിയാല്‍ മതി.:)
സൂ...ആ......?
പാപ്പര്‍.... അറിഞ്ഞൂടാ...
അംബീസ്... :-)
എല്ലാര്‍ക്കും നന്ദിക്കുപകരം ഒരു കുഞ്ഞു മയില്‍പ്പീലിത്തുണ്ട്....
മുരളിയേട്ടൊ ,
കുറെ ഓര്‍മ്മകള്‍ തന്ന എഴുത്ത്
:)
Post a Comment
Subscribe to Post Comments [Atom]
<< Home