തെറ്റ്
ആത്മഹത്യാമുനമ്പില്‍ കൈകോര്‍ത്ത് കണ്ണുകളിറുകെയടച്ച് മരണത്തിന്റെയാഴങ്ങളിലേക്കൂളിയിടാന്‍ ഒരുമാത്ര ശേഷിക്കേ...
'അല്ലെങ്കില്‍ നമുക്കു ജീവിച്ചാലോ...?'
'ഉം...."
കോര്‍ത്ത വിരലുകള്‍ ഒന്നുകൂടി മുറുക്കി ഉറച്ച കാലടികളോടെ അവര്‍ തിരിഞ്ഞു നടന്നു.
'അല്ലെങ്കില്‍ നമുക്കു ജീവിച്ചാലോ...?'
'ഉം...."
കോര്‍ത്ത വിരലുകള്‍ ഒന്നുകൂടി മുറുക്കി ഉറച്ച കാലടികളോടെ അവര്‍ തിരിഞ്ഞു നടന്നു.
20 Comments:
തിരിഞ്ഞു നടന്നതോ തെറ്റ്, അതോ...
dear murali,
onnum thettalla,
ithezhuthiyathaanu thettu.
മരിയ്ക്കാന്‍ ചില്ലറ ധൈര്യമൊന്നും പോരാ മുരളി. :)
അവര്‍ ജീവിക്കട്ടെ..അതുതന്നെയാണ് നല്ലത്.
മുരളീ, പലപ്പോഴും ജീവിതം മാത്ര്മാണ്‍ ശരി എന്നു തോന്നുമ്പോള്‍ തെറ്റു് എന്നൊന്നില്ല.:)
രാമക്കല്‍മെട്ടിന്റെ മുകളില്‍ നിന്ന് അവര്‍ ചാടാന്‍ തീരുമാനിച്ചു.
1
2
3
എണ്ണി.
അവള്‍ ചാടി, അവന്‍ തിരിച്ചുപോന്നു. !
അങ്ങനെയായില്ലല്ലോ!
ശരിയായ സമയത്ത് തിരിച്ചുനടക്കാന്‍ കഴിയുന്നതാണ് ശരി. ആത്മഹത്യയില്‍ നിന്നെന്നല്ല.. പലതില്‍ നിന്നും. :)
'അല്ലെങ്കില്‍ നമുക്കു ജീവിച്ചാലോ...?'
ഇങ്ങനെ ഒരു ചോദ്യം മൂന്നാമതൊരു ശക്തിക്കേ ചോദിക്കാനാവു..
kollam
സഗീറേ....വായിച്ചതില്‍ സന്തോഷം...പക്ഷേ എന്താ ഉദ്ദേശിച്ചതെന്നു പിടികിട്ടിയില്ല....
സാരംഗി.....അവര്‍ ചുമ്മാ ജീവിക്കട്ടെന്ന്......
വേണു...തീര്‍ച്ചയായും...
സാല്‍ജോ...ഇവിടെ ഖത്തറില്‍ ഒരു കഥാസായാഹ്നത്തില്‍ മോളി ഒരു കഥ അവതരിപ്പിച്ചിരുന്നു അതില്‍ അവന്‍ അവളോടു പറഞ്ഞത്രേ 'നീയാദ്യം' എന്ന്, അതോടെ അവള്‍ മരണത്തേയും അവനേയും ഉപേക്ഷിച്ചു.
മനു... പലര്‍ക്കും കഴിയാറില്ലെന്നു മാത്രം അല്ലേ...
മേനോന്‍സ്... നന്ദി
ജി.മനു.....നന്ദി
തിരിച്ച് നടക്കാന്‍ കഴിയില്ല എന്ന് മാത്രം പറയരുത്. അപാര മനശക്തി ഉള്ളവര്‍ക്ക് പറ്റും. ഉദാഹരണത്തിന് മദ്യപിച്ച് നടക്കുകയായിരുന്ന സാന്റോസ് തിരിച്ച് നടന്നില്ലേ? (ബാറില്‍ നിന്ന് പൂക്കുറ്റിയായി രാത്രി വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക് “അല്ലേല്‍ രണ്ടെണ്ണം കൂടി പിടിപ്പിയ്ക്കാം” എന്ന് വിചാരിച്ച് തിരിച്ച് നടന്നു)
മരിക്കാന്‍ തീരുമാനിച്ചാ പിന്നെ അതങ്ങ് നടത്തുന്നതാ നല്ലത്! ചാവാന്‍ പോലും പറ്റാത്തവന്‍ എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ടെന്തിനാ!
ദില്‍ബന്റെ കമന്റ് വായിച്ച് തലകുത്തിമറിഞ്ഞു! :)
ഇതിലെന്താ തെറ്റ്? :)
സതീഷേ....നാട്ടുകാരോടു പോകാമ്പറ...അവരാ ഇവരെ ഇവിടെക്കൊണ്ടെത്തിച്ചത്.....നന്ദി
കലക്കന്‍ സാന്റോ സ്റ്റേജിന്റെ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ ഇവിടെ വന്ന് ദില്‍ ഭാസുരമായവനില്‍ നിന്നും ഈ സമ്മാനം ഏറ്റുവാങ്ങേണ്ടതാണ്...
സൂവേച്ചി...വളരെ സമര്‍ദ്ധമായി ഒരു ചോദ്യത്തെ മറ്റൊരു ചോദ്യം കൊണ്ടു നേരിട്ടുവല്ലേ.....നന്ദി
ജീവിതവും മരണവും ഇത്ര സിമ്പിള്‍ ആണോ മുരളി ?
മുസാഫിര്‍ജീ.. ഈ ചോദ്യം തികച്ചും ആപേക്ഷികം... ഇത്ര സിമ്പിളല്ല എന്നുതന്നെയേ എനിക്കും പറയാനാകൂ... എങ്കിലും മനസ്സിന്റെ സ്വാസ്ഥ്യങ്ങള്‍ നേര്‍ക്കുമ്പോള്‍ ഏതൊക്കെ രീതിയില്‍ ചിന്തിക്കുമെന്നു പറകവയ്യ.....
അതു കലക്കി മാഷെ... പക്ഷെ, അതു തെറ്റല്ലല്ലോ, ശരിയല്ലേ? ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നതല്ലേ തെറ്റ്?
:)
This comment has been removed by the author.
jeevikkunnathu thanneya yathrtha dhairyam...
prathekichu maranamenna kottarathinte vathilikku poyittavide ninnu madangi vannu jeevikkanulla aa dhairyam.
jeevikkam... athu thanne eppolum nallathu.
positive writing kollam
ജീവനും ജീവിതവും മനോഹരമാണ്
അതു തിരിച്ചറിഞ്ഞാല്‍
ജീവിതത്തെ തന്നെ പ്രണയിച്ചു തുടങ്ങിയാല്‍
കോര്‍ക്കുവാന്‍ വിരലുകളും കൂട്ടിനായാല്‍ പിന്നെ...
പിന്നെ എന്തിന് ഹത്യ ജീവിച്ചൂടെ? അതാണ് ശരി
.. നശിപ്പിക്കാന് വെറും ഒരു നിമിഷം മതി..
ജീവിച്ചു തിര്‍ക്കാനാണ് മനക്കരുത്ത് വേണ്ടത്
അതാര്‍ജിച്ചത് അനുഗ്രഹം..
തെറ്റുകളില്ലങ്കില്‍ ശരിയെ തിരിച്ചറിയുന്നതെങ്ങനെ?
'ഇടവഴി'യിലെ 'കുട്ടികളോട് പെരുമാറാന്‍ അറിയാത്തവര്‍' വളരെ ഇഷ്ടമായ പോസ്റ്റ് ആണ്
Post a Comment
Subscribe to Post Comments [Atom]
<< Home